ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന വിനു ചക്രവര്‍ത്തി (72) അന്തരിച്ചു

vinu

പ്രശസ്ത ദക്ഷിണേന്ത്യന്‍ സിനിമാതാരം വിനു ചക്രവര്‍ത്തി (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

മലയാള സിനിമയില്‍ ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നു വര്‍ഷങ്ങളായി സിനിമയില്‍നിന്നു വിട്ടുനില്‍ക്കുകയുമായിരുന്നു.

ലേലം, തെങ്കാശിപ്പട്ടണം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പിൽ ആൺ‌വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു