യു കെ കോടതി മല്യക്കെതിരെ ഇന്ത്യ സമർപ്പിച്ച തെളിവുകൾ സ്വീകരിച്ചു

vijay

ഇന്ത്യയിൽ 9000 കോടി സാമ്പത്തിക തട്ടിപ്പു നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ മല്യയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള കേസിന്റെ വാദം കേൾക്കവേ യു കെ കോടതി മല്യക്കെതിരെ ഇന്ത്യ സമർപ്പിച്ച തെളിവുകൾ സ്വീകരിച്ചു. വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോർട്ട് ചീഫ് മജിസ്‌ട്രേറ്റ് എമ്മ അർബുത്തനോടാണ് ഇന്ത്യക്ക് വേണ്ടി ഹാജരായ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വിജയ് മല്യേക്കിതിരെ സമർപ്പിച്ച തെളിവുകൾ സ്വീകരിച്ചത്. അടുത്ത മാസം കോടതി ഇത് സംബന്ധിച്ചുള്ള വിധി പ്രസ്താവിക്കും.