Thursday, March 28, 2024
HomeNationalരാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് തകരാറുണ്ടായത് മനപ്പൂര്‍വ്വമായ കൃത്രിമം:

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് തകരാറുണ്ടായത് മനപ്പൂര്‍വ്വമായ കൃത്രിമം:

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വെച്ച് തകരാറിലായ സംഭവം അപായപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ മനപ്പൂര്‍വ്വമായ കൃത്രിമം നടന്നെന്നും അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടു. കര്‍ണാടക ഡി.ജിക്കും ഐ.ജിക്കും രാഹുല്‍ ഗാന്ധിയുടെ സഹായി കൈലാശ് വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ന്യൂഡല്‍ഹി ഹൂബ്ലി പ്രത്യേക വിമാനം പറക്കുന്നതിനിടെ ‘തെളിയാത്ത സാങ്കേതിക തകരാര്‍’ ഉണ്ടായെന്നാണ് പരാതി. രാഹുല്‍ ഗാന്ധി അടക്കം നാലുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്ന് കര്‍ണാടകയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതാണ് രാഹുല്‍ ഗാന്ധി. ഹൂബ്ലിയില്‍ വിമാനം എത്തുന്നതിനു മുന്‍പ് പെട്ടെന്ന് ഇടതുവശത്തേക്ക് ശക്തമായി ചരിഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. വലിയ കുലുക്കത്തോടെ ഉന്നതി നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്. ഈ സമയത്ത് അന്തരീക്ഷത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവം വിമാന ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡി.ജി.പി തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ കേടുപാടു പരിഹരിക്കുന്ന എന്‍ജിനിയര്‍മാരെ അടക്കം ചോദ്യംചെയ്യണമെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ വിളിച്ച് സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് മോദി അന്വേഷിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments