മോഡറേഷന്‍ പോളിസിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. മോഡറേഷന്‍ സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ വിധി അനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുകയെന്നാണ് സിബിഎസ്ഇ ബോര്‍ഡില്‍ നിന്നുള്ള വിവരം. ശനിയാഴ്ച പ്രഖ്യാപിച്ചില്ലെങ്കില്‍ ഞായറാഴ്ച ഫലപ്രഖ്യാപനം ഉണ്ടാകും.
മോഡറേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മോഡറേഷന്‍ പോളിസി അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കിയാല്‍ മതിയെന്ന ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കാനാണ് സി.ബി.എസ്.ഇ അധികൃതരുടെ തീരുമാനം. വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രിംകോടതിയെ സമീപിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പരീക്ഷാ ഫലം കൃത്യസമയത്തു തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.