Tuesday, April 16, 2024
HomeCrimeമൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി

അങ്കമാലിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍. അങ്കമാലിയിലെ പഴയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിനു പുറകിലെ പറമ്ബിലാണ് കുഴിച്ചുമൂടിയ നിലയില്‍ മൃതശരീരം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കുട്ടിയുടെ അമ്മയ്യുടെ പരാതിയിലാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ പിതാവ് തന്നെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നാണ് അമ്മ പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments