പള്‍സര്‍ സുനിയുമായി സുഹൃദ് ബന്ധമുണ്ടായിരുന്നെന്നും സുഹൃത്തുക്കളേ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമുള്ള പ്രമുഖ നടൻ ദിലീപിന്റെ അടിസ്ഥാനരഹിതമായ പ്രസ്താവനക്കെതിരെ വേണ്ടിവന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പറഞ്ഞു. പ്രമുഖ നടന്റെ പ്രസ്താവന മാനസികമായി വളരേ വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു. കേസന്വേഷണം ഭംഗിയായി മുന്നോട്ടുപോകുന്നുണ്ടെന്നും പോലിസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സത്യസന്ധമായി പോലിസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലിസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴെല്ലാം തിരക്കുകള്‍ മാറ്റിവെച്ച് എത്താറുണ്ട്. കേസുമായി ബന്ധപ്പെട്ട് പലരുടേയും പേരുകള്‍ പുറത്തുവരുന്നത് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കേസുമായി ബന്ധപ്പെട്ട് ആരുടെ പേരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പരാമര്‍ശിച്ചിട്ടില്ല. ആരേയും ഭയക്കുന്നില്ലെന്നും ഏതന്വേഷണവും നേരിടുമെന്നും തെറ്റുചെയ്തവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യുമെന്നും നടി പറഞ്ഞു.
പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നെന്നുള്ള ദിലീപിന്റെ പ്രസ്താവനക്കെതിരെ വേണ്ടിവന്നാല്‍ നിയമ നടപടി; ആക്രമിക്കപ്പെട്ട നടി
RELATED ARTICLES