അഭിഭാഷകന്‍ തന്നെ പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. താനെ കോടതിയിലെ അഭിഭാഷകയായ 39കാരിയാണ് സഹപ്രവര്‍ത്തകനായ അരുണ്‍ ജലി സാദ്ഗി (65) ക്കെതിരെ പരാതി നല്‍കിയത്. പല സ്ഥലങ്ങളില്‍ വച്ച് ഇയാള്‍ തന്നെ പീഡിപ്പിക്കുകയും ഫെയ്‌സ്ബുക്കിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി യുവതി പരാതിയിയില്‍ പറയുന്നു. വഴങ്ങിയില്ലെങ്കില്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അഭിഭാഷകന്‍ പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു,ചിത്രങ്ങള്‍ പ്രചരിപ്പിച്ചു
RELATED ARTICLES