Tuesday, April 23, 2024
HomeKerala24 രൂപ മുടക്കിയാൽ മീനിലെ മായം കണ്ടുപിടിക്കാം

24 രൂപ മുടക്കിയാൽ മീനിലെ മായം കണ്ടുപിടിക്കാം

മീനിൽ ഫോർമാലിനോ അമോണിയയോ ഉണ്ടോ എന്ന് പരിശോധിനുള്ള പേപ്പർ സ്ട്രിപ്പുകൾ വിപണിയിൽ എത്തും. കിറ്റിന് വില 24രൂപയായിരിക്കും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (സി.ഐ.എഫ്.ടി ) ശാസ്ത്രജ്ഞരായ എസ്.ജെ.ലാലി, ഇ.ആർ. പ്രിയ എന്നിവരാണ് സ്ട്രിപ്പ് വികസിപ്പിച്ചത്. ഇതുപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴി‌ഞ്ഞ ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച മത്സ്യത്തിൽ ഫോർമാലിൻ കണ്ടെത്തിയത്. 500 പരിശോധനാ കിറ്റുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഇതിനായി നൽകിയത്. സ്ട്രിപ്പ് വിപണയിൽ എത്തിച്ചാൽ ജനത്തിന് ഉപകരിക്കുമെന്ന നിഗമനത്തിലാണ് അധികൃതർ. മെഡിക്കൽ സ്റ്റോറുകൾ വഴിയാകും സ്ട്രിപ്പുകൾ ലഭ്യമാക്കുക. ചെക്ക് ൻ ഈറ്റ് എന്ന് പേരിട്ടിരിക്കുന്ന കിറ്റിന്റെ കാലാവധി ഒരു മാസമാണ്. ഒരു കിറ്റിൽ 12 പേപ്പർ സ്ട്രിപ്പും രാസലായനിയും നിറം മാറുന്നത് ഒത്തു നോക്കാനുള്ള കളർ ചാർട്ടും ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments