Saturday, April 20, 2024
HomeNationalഡൽഹി മെട്രോയിൽ സ്​ത്രീകൾക്ക്​ സൗജന്യ കേന്ദ്രസർക്കാർ യാത്ര അനുവദിക്കില്ല

ഡൽഹി മെട്രോയിൽ സ്​ത്രീകൾക്ക്​ സൗജന്യ കേന്ദ്രസർക്കാർ യാത്ര അനുവദിക്കില്ല

ഡൽഹി മെട്രോയിൽ സ്​ത്രീകൾക്ക്​ സൗജന്യ യാത്ര അനുവദിച്ചുള്ള അരവിന്ദ്​ കെജ്​രിവാൾ സർക്കാർ തീരുമാനത്തിന്​ കേന്ദ്രസർക്കാറിൻെറ അനുമതിയില്ല. കേന്ദ്രമന്ത്രി ഹർദീപ്​ സിങ്​ പുരി ലോക്​സഭയിലാണ്​ മെട്രോയിലെ സ്​ത്രീകളുടെ സൗജന്യ യാത്രക്ക്​ അനുമതി നിഷേധിച്ച വിവരം അറിയിച്ചത്​. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ 50 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാറിനും 50 ശതമാനം കേന്ദ്രസർക്കാറിനുമാണ്​. നിലവിൽ മെട്രോയിൽ ആർക്കും സൗജന്യ യാത്ര അനുവദിക്കേണ്ടെന്നാണ്​ കേന്ദ്രസർക്കാർ തീരുമാനം. കഴിഞ്ഞ ജൂണിലാണ്​ മെട്രോയിൽ സ്​ത്രീകൾക്ക്​ സൗജന്യ യാത്ര അനുവദിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്​. എന്നാൽ, തീരുമാനത്തിനെതിരെ ഡൽഹി മെട്രോ ഉപദേശകൻ ഇ.ശ്രീധരൻ രംഗത്തെത്തിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments