നായികാ വേഷം സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞു യുവനടിയും ദന്തഡോക്ടറുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് പിടിയിലായത്. എറണാകുളം നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന് ഇയാള്‍ 33 ലക്ഷം രൂപ തട്ടിയതായും പരാതിയില്‍ പറയുന്നു. അമേരിക്കന്‍ മലയാളിയും ദന്ത ഡോക്ടറുമായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിക്ക് നായികാവേഷം വാഗ്ദാനം ചെയ്ത ചിത്രത്തില്‍ ഇയാള്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. ഇപ്പോള്‍ ഇവര്‍ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. നായികാ വേഷം ലഭിക്കുന്നതിന് ആഭിചാര ക്രിയകള്‍ നടത്തണമെന്നും മറ്റും പറഞ്ഞാണ് ഇയാള്‍ പണം തട്ടിയതെന്ന് പൊലീസ് പറയുന്നു.
നായികാ വേഷം സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞു യുവനടിയെ പീഡിപ്പിച്ച കേസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
RELATED ARTICLES