ഒരു കിലോയിലധികം കഞ്ചാവും 50തോളം ലഹരി ഗുളികകളുമായി ഏഴ് പേര്‍ പിടിയില്‍. കൊച്ചിയിലാണ് സംഭവം. നൈട്രോസെപാം അടക്കമുള്ള ഗുളികകളുമായാണ് യുവാക്കളെ ഷാഡോ പൊലീസ് പിടികൂടിയത്. ഓണത്തിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍പി ദിനേശിന്റെ നിര്‍ദ്ദേശമനുസരിച്ച് നഗരത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് മൂന്നിടത്ത് നിന്നും കഞ്ചാവും ഗുളികകളും പിടിച്ചെടുത്തത്.
ഓണത്തോടനുബന്ധിച്ച് നഗരത്തിലേയ്ക്ക് വന്‍തോതില്‍ ലഹരി വസ്തുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്മെന്റ് അസി: കമീഷണര്‍ ബിജി ജോര്‍ജിന്റ നേതൃത്വത്തിലുള്ള ഷാഡോ സംഘം നഗരത്തെ എട്ട് ഭാഗങ്ങളായി തിരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പിടികൂടിയവരില്‍ വിനീഷ് നായര്‍ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. വിനീഷ് നായര്‍, സെബാസ്റ്റ്യന്‍, ജോജോ, റിതിന്‍, ടോണി, മെഹറൂഫ് ഒപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പിടികൂടിയത്.
മരടിലെ പ്രമുഖ മാളിനു സമീപത്ത് നിന്നാണ് കുടക് സ്വദേശിയായ മെഹറൂഫ് പിടിയിലാകുന്നത്. മാളുകളിലെ സ്‌റ്റോറുകളില്‍ ജോലിക്കാരായ യുവാക്കള്‍ക്ക് നല്‍കാന്‍ ഇയാള്‍ കഞ്ചാവ് എത്തിക്കുക പതിവായിരുന്നു