Sunday, September 15, 2024
HomeKeralaഅഭിനേത്രിയെ ആക്രമിച്ച കേസില്‍ റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു

അഭിനേത്രിയെ ആക്രമിച്ച കേസില്‍ റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു

ഗായിക റിമി ടോമിയില്‍ നിന്ന് കൊച്ചിയില്‍ അഭിനേത്രിയെ ആക്രമിച്ച കേസില്‍ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഫോണില്‍ ആരാഞ്ഞത്. റിമി ടോമിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് പൊലീസ് തേടുന്നത്. ദിലീപുമായും കാവ്യയുമായും ആക്രമിക്കപ്പെട്ട നടിയുമായും റിമി ടോമിക്ക് നേരത്തെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇവരുടെ ചില വിദേശയാത്രകളിലുണ്ടായ പ്രശ്‌നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയുമായുളള തര്‍ക്കത്തിലേക്കും നയിച്ചത്. ഇത് സംബന്ധിച്ച് ടിമി ടോമിക്ക് അറിയാവുന്ന കാര്യങ്ങളാണ് പൊലീസ് ചോദിച്ചത്. നടിയെ ആക്രമിച്ച സംഭവം എപ്പോഴറിഞ്ഞു, സംഭവത്തിനുശേഷം ദിലിപീനേയും കാവ്യയേയും വിളിച്ചിരുന്നോ, എന്തുകൊണ്ട് വിളിച്ചു, അവരുടെ പ്രതികരണം എന്തായിരുന്നു, ഇതു സംബന്ധിച്ച് എന്തൊക്കെ അറിയാം എന്നാണ് ആരാഞ്ഞത്. റിമി ടോമിയും ദിലീപോ കാവ്യയുമായോ എതെങ്കിലും വിധത്തിലുളള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ദിലിപുമായി തനിക്ക് സാമ്പത്തിക ഇടപാട് ഇല്ലെന്നും ദിലീപും കാവ്യയുമായുളള സൗഹൃദത്തെക്കുറിച്ചാണ് പൊലീസ് ചോദിച്ചതെന്നും റിമി ടോമി പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ദിലിപും കാവ്യയും റിമി ടോമിയും അടങ്ങുന്ന സംഘം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ദിലീപിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാതെയുളള ആദ്യകുറ്റപത്രം സമര്‍പ്പിച്ച ശേഷമായിരുന്നു ഈ യാത്ര. പോകുന്നതിന് തൊട്ടുമുമ്പാണ് ബ്ലാക്ക് മെയിലിങ് ഭീഷണി സംബന്ധിച്ച് പരാതിയുമായി ദിലീപ് രംഗത്തെത്തിയത്. ഇതിനിടെ ദിലിപിന് ആലുവ സബ് ജയിലില്‍ പ്രത്യകേ പരിഗണന നല്‍കുന്നെന്ന ആരോപണം ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നിഷേധിച്ചു
കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തളളി. അന്വേഷണം തുടരുന്ന സാഹചര്യം വ്യക്തമാക്കിയാണ് ഉത്തരവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments