പിടി ഉഷയുടെ വാദത്തെ തള്ളി അത്‌ലറ്റിക് ഫെഡറേഷൻ സമിതി അധ്യക്ഷൻ ജി.എസ് രൺധാവെ

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയതിൽ തനിക്ക് പങ്കില്ലെന്ന പിടി ഉഷയുടെ വാദത്തെ തള്ളി അത്‌ലറ്റിക് ഫെഡറേഷൻ സമിതി അധ്യക്ഷൻ ജി.എസ് രൺധാവെ. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് ചിത്രയെ ഒഴിവാക്കിയത് തന്‍റെ മാത്രം തീരുമാനപ്രകാരമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
സെലക്ഷൻ കമ്മിറ്റിയിൽ ആരുമല്ലെന്ന ഉഷയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് രൺധാവെയുടെ വെളിപ്പെടുത്തൽ. സെലക്ഷൻ കമ്മിറ്റിയിൽ താനാരുമല്ല. നിരീക്ഷക മാത്രമാണെന്നാണ് ഉഷ നേരത്തെ വ്യക്തമാക്കിയത്.