സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി;ഒരാൾ മരിച്ചു

തിരുവനന്തപുരം നാലാഞ്ചിറ കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേ ഇരുചക്രയാത്രക്കാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകുമാരന്‍ നായരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് സുകുമാരന്‍ നായര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. നാലാഞ്ചിറ സര്‍വോദയ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസില്‍ പത്തോളം കുട്ടികളുണ്ടായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.