മെല്‍ബണ്‍ സിറ്റി എഫ്‌സിക്ക് കനത്ത പരാജയം.എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക്

football

ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോളില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിക്ക് കനത്ത പരാജയം. ജിറോണ എഫ്‌സി എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയയിലെ മികച്ച ടീമായ മെല്‍ബണിനെ തോല്‍പ്പിച്ചത്.ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മൂന്ന് വീതം ഗോളുകളാണ് മെല്‍ബണ്‍ സിറ്റി എഫ് സി വഴങ്ങിയത്.ക്രിസ്റ്റ്യന്‍ പോര്‍ച്ചുഗസ് ജിറോണയ്ക്കു വേണ്ടി രണ്ടു ഗോളുകള്‍ നേടി. ആന്റണി റൂബന്‍ ലൊസാനോ (24), ജുവാന്‍ പെഡ്രോ റാമിറസ് (51), യൊഹാന്‍ മാനി (68), പെഡ്രോ പോറോ (90) എന്നിവരാണ് ജിറോണയുടെ മറ്റ് ഗോള്‍സ്‌കോറര്‍മാര്‍.നാളെ കേരള ബ്ലാസ്റ്റേഴ്‌സും ജിറോണ എഫ്‌സിയും ഏറ്റുമുട്ടും. .