Thursday, April 18, 2024
HomeInternationalഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം

ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം

ലൂസിയാന : മനുഷ്യരാശിയിൽ നാശം വിതച്ച് ഭീകരമായി മുന്നേറുന്ന കോവിഡ് 19 മഹാമാരിക്കു ശമനം ഉണ്ടാകുന്നതിന് മൂന്നു ദിവസം ഉപവാസവും പ്രാർത്ഥനയും നടത്തി ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്‌വേർഡഡ്. ജൂലൈ‌ 20 മുതൽ 22 വരെയാണ് ഗവർണർ ലൂസിയാന പൗരന്മാർക്കൊപ്പം ഈ മഹനീയ ദൗത്യത്തിൽ പങ്കുചേർന്നത്. കാത്തലിക് ഡെമോക്രാറ്റിക് ഗവർണർ ജോൺബെൽ ഈ പ്രസ്താവന നടത്തിയപ്പോൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും അതിനെ പിന്താങ്ങുകയായിരുന്നു.

ലൂസിയാനയിലെ ആത്മീയ നേതാക്കളാണ് ഈ ആശയം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ലൂസിയാനയിലെ ജനങ്ങൾക്കും രോഗികളായവർക്കും ആശുപത്രിയിൽ കഴിയുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതിന് സ്പിരിച്വൽ ഡയറ്റ് ആവശ്യമാണെന്നു ഗവർണറും അംഗീകരിച്ചു. ന്യു ഓർലിയൻസ് റോമൻ കാത്തലിക്ക് ആർച്ച് ഡയോസിസ് ഗ്രിഗൊറി എയ്മണ്ടും ഗവർണറുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഉപവാസവും പ്രാർഥനയും നടത്തുന്നതിന് കോവിഡ് മഹാമാരിയുടെ വ്യാപനം തടയുമെന്നും ദൈവം നമ്മുടെ പ്രാർത്ഥനക്ക് മറുപടി നൽകുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. മഹാമാരി ലൂസിയാനയിലെ 3500 പേരുടെ ജീവൻ അപഹരിച്ചപ്പോൾ 90,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗം സാരമായി ബാധിച്ച അമേരിക്കയിലെ ഉയർന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിൽ 11–ാം സ്ഥാനത്താണ് ലൂസിയാന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments