Friday, March 29, 2024
HomeNationalഇന്ധന വില കുതിച്ചുയരുന്നു; പെട്രോള്‍ ലിറ്ററിന് 81.22 രൂപ

ഇന്ധന വില കുതിച്ചുയരുന്നു; പെട്രോള്‍ ലിറ്ററിന് 81.22 രൂപ

തിരുവനന്തപുരം നഗരത്തിലെ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു. പെട്രോള്‍ ലിറ്ററിന് 81.22 രൂപയും ഡീസല്‍ ലിറ്ററിന് 74.48 രൂപയുമാണ് തിരുവനന്തപുരം നഗരത്തിലെ വില. കഴിഞ്ഞ ഒന്നരയാഴ്ച്ചക്കിടെ രണ്ടു രൂപയിലധികമാണ് എണ്ണ വില വര്‍ധിച്ചത്.രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയുമാണ് ഉയര്‍ന്നത്. പുതിയ നിരക്ക് പ്രകാരം ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 13 പൈസ വീതമാണ് ഉയര്‍ന്നത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.91 ഉം മുംബൈയില്‍ 85.33 ഉം കൊല്‍ക്കത്തയില്‍ 80.84 ഉം ചെന്നൈയില്‍ 80.94 ഉം (14 പൈസയുടെ വര്‍ധന) രൂപയുമാണ്. ഡല്‍ഹിയില്‍ ഡീസലിന് 14 പൈസയാണ് ഉയര്‍ന്നത്. ഇതുപ്രകാരം ഒരു ലിറ്റര്‍ ഡീസലിന് 69.46 രൂപയാണ് വില്‍പന വില. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയുമാണ് എക്സൈസ് നികുതി ഈടാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments