സൌദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം

saudhi

സൌദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരും. ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരേയൊരു രാജ്യമായിരുന്നു സൌദി. നയം നടപ്പാക്കാന്‍ ആഭ്യന്തര,ധന,തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയങ്ങളുടെ ഉന്നതതല സമിതിയും രൂപീകരിച്ചു. പുതിയ നയത്തിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് സൌദി കണക്ക് കൂട്ടുന്നത്.