Tuesday, April 23, 2024
HomeKeralaകേരള ഫയര്‍ഫോഴ്‌സില്‍ ഇനി വനിതകളും

കേരള ഫയര്‍ഫോഴ്‌സില്‍ ഇനി വനിതകളും

കേരള ഫയര്‍ഫോഴ്‌സില്‍ വനിതകളും എത്തുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ആദ്യഘട്ടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തികയായിരിക്കും സൃഷ്ടിക്കുക. കേരള ഫയര്‍ഫോഴ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതകളെ നിയമിക്കുന്നത്. കേരളം രൂപീകൃതമായ 1956ല്‍ തന്നെയാണ് കേരള ഫയര്‍ സര്‍വ്വീസും നിലവില്‍ വരുന്നത്. അന്നു മുതല്‍ ഇന്നുവരെ സേനയില്‍ സ്ത്രീ നിയമനങ്ങള്‍ നടന്നിട്ടില്ല. 1962-ല്‍ കേരള ഫയര്‍ സര്‍വ്വീസ് നിയമം വരുന്നതുവരെ സേന കേരള പോലീസ് വകുപ്പിന് കീഴില്‍ ആയിരിന്നു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്നു ഈ സേനയുടെ തലവന്‍. 1963 മുതലാണ് പ്രത്യേക വകുപ്പായി ഫയര്‍ ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്
RELATED ARTICLES
- Advertisment -

Most Popular

Recent Comments