Wednesday, April 24, 2024
HomeInternationalഗൂഗിളിന്‍റെ പിറന്നാള്‍; 21 വര്‍ഷത്തിനുശേഷം 92 ശതമാനത്തിലധികം മാര്‍ക്കറ്റ് ഷെയറുള്ള സെര്‍ച്ച്‌ എഞ്ചിൻ !

ഗൂഗിളിന്‍റെ പിറന്നാള്‍; 21 വര്‍ഷത്തിനുശേഷം 92 ശതമാനത്തിലധികം മാര്‍ക്കറ്റ് ഷെയറുള്ള സെര്‍ച്ച്‌ എഞ്ചിൻ !

21 വര്‍ഷം മുമ്ബ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥികളായ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ അവരുടെ ഡോര്‍മിറ്ററിയില്‍ വച്ച്‌ ഒരു ഗവേഷണ പ്രോജക്റ്റായാണ് ഗൂഗിള്‍ ആരംഭിക്കുന്നത്. സെര്‍ച്ച്‌ എഞ്ചിനുകള്‍ സെര്‍ച്ച്‌ റിസള്‍ട്ടുകള്‍ എങ്ങനെ ശേഖരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ രീതിയെ ചുറ്റിപ്പറ്റിയായിരുന്നു പ്രോജക്‌ട്. പേജ് റാങ്ക് എന്ന ഈ പുതിയ അല്‍‌ഗോരിതം ഓണ്‍‌ലൈനില്‍ വെബ് പേജുകള്‍ കണ്ടെത്തുന്ന രീതി തന്നെ മാറ്റി.

ലോകത്തിലെ നാലാമത്തെ വലിയ കമ്ബനി

21 വര്‍ഷത്തിനുശേഷം ഇപ്പോള്‍ 92 ശതമാനത്തിലധികം മാര്‍ക്കറ്റ് ഷെയറുള്ള ലോകത്തെ എതിരാളികളില്ലാത്ത സെര്‍ച്ച്‌ എഞ്ചിനാണ് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ചിന്‍റ വിജയം മറ്റ് ഉല്‍പ്പന്നങ്ങളുടെ ഒരു ശൃംഖല തന്നെ വികസിപ്പിക്കുന്നതിലേക്ക് നയിച്ചു. ഇത് വിപണി മൂല്യമനുസരിച്ച്‌ ലോകത്തിലെ നാലാമത്തെ വലിയ കമ്ബനിയാണ് ഇന്ന് ഗൂഗിള്‍. നമ്മുടെ ദൈനംദിന ജീവതത്തിന്‍റെ ഭാഗമായ ഗൂഗിളിനെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലാത്ത അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഗൂഗിളിന് മൂന്നാമത്തെ കോ-ഫൌണ്ടര്‍ കൂടിയുണ്ടായിരുന്നു

സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ഗൂഗിളിന്‍റെ സ്ഥാപകരായി അറിയപ്പെടുമ്ബോള്‍ ഗൂഗിളിന്‍റെ സെര്‍ച്ച്‌ എഞ്ചിന്‍ വികസിപ്പിക്കുന്നതിന് പിന്നില്‍ മൂന്നാമത്തെ വ്യക്തിയുണ്ടെന്ന കാര്യം മിക്ക ആളുകള്‍ക്കും അറിയില്ല. യഥാര്‍ത്ഥത്തില്‍ സെര്‍ച്ച്‌ എഞ്ചിനായി മിക്ക കോഡുകളും എഴുതിയ ലീഡ് പ്രോഗ്രാമറായിരുന്നു സ്കോട്ട് ഹസ്സന്‍. ഗൂഗിള്‍ ഔദ്യോഗികമായി ഒരു കമ്ബനിയായി സ്ഥാപിക്കപ്പെടുന്നതിന് മുമ്ബ് തന്നെ അദ്ദേഹം അവരുടെ സംഘത്തില്‍ നിന്നും പോയി. പിന്നീട് ടോക്കണ്‍ ഓഫ് അപ്രിസിയേഷന്‍ എന്ന നിലയില്‍ ബ്രിനും പേജും ഹസ്സന് ഗൂഗിളിന്‍റെ വലീയൊരു ഷെയര്‍ നല്‍കി.

ഗൂഗിള്‍ അറിയപ്പെട്ടിരുന്നത് ബാക്ക്റബ് എന്നാണ്

സെര്‍ച്ച്‌ എഞ്ചിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് യഥാര്‍ത്ഥത്തില്‍ ബാക്ക് റബ് എന്ന് പേരിട്ടത്. ഒരു വെബ്‌സൈറ്റിന്റെ പ്രസക്തി നിര്‍ണ്ണയിക്കാനായി അല്‍‌ഗോരിതം ബാക്ക്‌ലിങ്കുകള്‍ പരിശോധിക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് ആദ്യം തിരഞ്ഞെടുത്തത്. പിന്നീട് പേര് ഗൂഗിള്‍ എന്നാക്കി മാറ്റി. ഗൂഗോള്‍ എന്ന പദത്തില്‍ നിന്നാണ് ഗൂഗിള്‍ ഉണ്ടായത്. ആള്‍ട്ടര്‍നേറ്റീവ് യൂണിവേഴ്സില്‍ നൂറ് പൂജ്യങ്ങള്‍ക്കൊപ്പമുള്ള 1 എന്ന നമ്ബരിനെയാണ് ഗൂഗോള്‍ എന്ന് വിളിക്കുന്നത്. ഓണ്‍ലൈനില്‍ കാര്യങ്ങള്‍ തിരയാന്‍ ആളുകള്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന ശൈലിയായി ബാക്ക് റബ് ഇറ്റ്.

ഗൂഗിളിന്‍റെ പിറന്നാള്‍ എല്ലായ്പ്പോഴും 27ന് അല്ലായിരുന്നു

2005 വരെ ഗൂഗിള്‍ അതിന്‍റെ ജന്മദിനമായി ആഘോഷിച്ചത് സെപ്റ്റംബര്‍ 7 ആയിരുന്നു. ചിലപ്പോള്‍ ഗൂഗിള്‍ സെപ്റ്റംബര്‍ 8, സെപ്റ്റംബര്‍ 26 തീയതികളില്‍ ജന്മദിനം ആഘോഷിച്ചു. ഇതിനെകുറിച്ച്‌ ഒരു ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ വ്യക്തമാക്കിയത് തങ്ങള്‍ യഥാര്‍ത്ഥ ജനന തിയ്യതിയെ കുറിച്ച്‌ ആശയകുഴപ്പത്തിലാണെന്നാണ്. എന്നാല്‍ കുറച്ചു കാലമായി സെപ്റ്റംബര്‍ 27 തന്നെ ഗൂഗിളിന്‍റെ പിറന്നാളായി ആഘോഷിക്കുന്നു.

ഗൂഗിളിന്‍റെ ഡാറ്റ സംഭരിച്ചിരുന്നത് ലെഗോ കാബിനറ്റില്‍

ഗൂഗിളിന്‍റെ തുടക്കകാലത്ത് അതിന്‍റെ എല്ലാ ഡാറ്റയും പത്ത് 4 ജിബി ഹാര്‍ഡ് ഡ്രൈവുകളിലാണ് സംഭരിച്ചിരുന്നത്. അത് അന്ന് ലഭ്യമായതില്‍ വച്ച്‌ ഏറ്റവും വലിയ ഡാറ്റ സ്റ്റോറേജാണ്. സ്ഥാപകര്‍ക്ക് ശേഷി എളുപ്പത്തില്‍ വികസിപ്പിക്കുന്നതിനായി ഈ ഹാര്‍ഡ് ഡ്രൈവുകള്‍ ഒരു ലെഗോ കാബിനറ്റിലാണ് സൂക്ഷിച്ചിരുന്നത്. ഗൂഗിള്‍ ഉപയോഗിച്ച ഈ യഥാര്‍ത്ഥ ലെഗോ കാബിനറ്റ് ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്ബാടുമുള്ള വിവിധ ഡാറ്റാ സെന്‍ററുകളില്‍ ഗൂഗിള്‍ അതിന്റെ ഡാറ്റ സംഭരിക്കുന്നു. കൂടാതെ ഗൂഗിള്‍ ഇപ്പോള്‍ ദശലക്ഷക്കണക്കിന് ജിബി ഡാറ്റ ഹോസ്റ്റുചെയ്യുന്നു.

ലോകത്തിലെ നാലാമത്തെ വലിയ കമ്ബനി

ഗൂഗിളിന് മൂന്നാമത്തെ കോ-ഫൌണ്ടര്‍ കൂടിയുണ്ടായിരുന്നു

ഗൂഗിള്‍ അറിയപ്പെട്ടിരുന്നത് ബാക്ക്റബ് എന്നാണ്

ഗൂഗിളിന്‍റെ പിറന്നാള്‍ എല്ലായ്പ്പോഴും 27ന് അല്ലായിരുന്നു

ഗൂഗിളിന്‍റെ ഡാറ്റ സംഭരിച്ചിരുന്നത് ലെഗോ കാബിനറ്റില്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments