രണ്ട് മാസമായി അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയ പതിനാലുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ഏഷ്യന്‍ പെണ്‍കുട്ടിയാണ് രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയായ യുവതികളേയും പോലീസ് കേന്ദ്രത്തില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
അനാശാസ്യ കേന്ദ്രത്തില്‍ പതിനാലുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ബംഗ്ലാദേശ് സ്വദേശികളായ സ്ത്രീയും പുരുഷനുമായിരുന്നു അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍.
14 വയസുള്ള പെണ്‍കുട്ടിയുടെ പ്രായം 24 ആക്കി കാണിച്ച് ബന്ധു തന്നെയാണ് കുട്ടിയെ ദുബൈയിലെത്തിക്കാന്‍ സഹായിച്ചത്. ദുബൈയിലെത്തിയ പെണ്‍കുട്ടിയെ ആദ്യം അറസ്റ്റിലായ ബംഗ്ലാദേശി ലൈംഗീകമായി പീഡിപ്പിച്ചു. ശേഷം മറ്റുള്ളവര്‍ക്ക് കാഴ്ച വെയ്ക്കുകയായിരുന്നു.