Saturday, April 20, 2024
HomeKeralaസുപ്രീം കോടതി ഹാദിയയെ സ്വതന്ത്രയാക്കി

സുപ്രീം കോടതി ഹാദിയയെ സ്വതന്ത്രയാക്കി

സുപ്രീം കോടതി ഹാദിയയെ സ്വതന്ത്രയാക്കി. മാതാപിതാക്കളുടെ സംരക്ഷണയില്‍ ഇനി ഹാദിയയെ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഹാദിയക്ക് അനുമതി നല്‍കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ കോളേജ് പ്രിന്‍സിപ്പാളിന് നല്‍കി. എന്നാല്‍ ഭര്‍ത്താവിന്റെ സംരക്ഷണം വേണമെന്ന ആവിശ്യം തള്ളിയ കോടതി ഹാദിയ സേലത്ത് എത്തിക്കേണ്ട ചുമതല കേരള സര്‍ക്കാറിനാണെന്ന് അറിയിച്ചു. ഇനി മുതല്‍ ഹാദിയയുടെ സുരക്ഷ ചുമതല തമിഴ്‌നാട് സര്‍ക്കാറിനായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. താമസ സൗകര്യം കോളേജ് ഹോസ്റ്റലില്‍ ഒരുക്കാന്‍ കോടതി ഉത്തരവിട്ടു. ഡല്‍ഹിയില്‍ നിന്ന് നേരിട്ട് സേലത്തേക്ക് കൊണ്ടുപോകുമെന്നും കോടതി അറിയിച്ചു. തന്റെ മതവിശ്വാസം പിന്തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നാണ് കോടതിയില്‍ ഹാദിയ പറഞ്ഞത്. പഠനം തുടരാന്‍ അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കി.

ഹാദിയയെ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തളളികൊണ്ട് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുന്നത്. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎും ഹാദിയയുടെ അച്ഛന്‍ അശോകനും കോടതിയോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളികൊണ്ടാണ് ഹാദിയയെ കേള്‍ക്കാന്‍ കോടതി തയ്യാറായത്.ഹാദിയ മലയാളിത്തിലാണ് സംസാരിക്കുന്നത്. വിവിര്‍ത്തകനെ ഉപയോഗിച്ചാണ് ഹാദിയയെ കോടതി കേട്ടത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments