തിരുവല്ലയിൽ നഴ്‌സ്  ആത്മഹത്യക്ക് ശ്രമിച്ചു

poison post

ജോലി സ്ഥലത്തെ മാനസിക പീഡനം മൂലം മെഡിക്കല്‍ കോളേജിലെ നഴ്‌സ്  ആത്മഹത്യക്ക് ശ്രമിച്ചു. തിരുവല്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.  അതീവ ഗുരുതര നിലയിൽ വെന്റിലേറ്ററില്‍ ചികിത്സയിലാണ് നേഴ്‌സായ ഡെറ്റി ജോസഫ്. ഭാര്യ ആത്മഹത്യക്ക് കാരണം മാനേജ്‌മെന്റ് ആണെന്ന് ഭര്‍ത്താവ് മനോജ് ജോസഫ് പറഞ്ഞു. എല്ലാ ദിവസവും തനിക്കുണ്ടാകുന്ന മാനസീക പീഡനങ്ങളെ കുറിച്ച്‌ ഭാര്യ പരാതി പറയാറുണ്ടെന്ന് മനോജ് പറഞ്ഞു. അത്തരത്തില്‍ സഹിക്കാനാവാത്ത എന്തോ നടന്നിരുന്നു. അതിന്റെ പേരില്‍ ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ ഡെറ്റി ആസിഡ് കലര്‍ന്ന രാസവസ്തു കുടിക്കുകയായിരുന്നു. എന്ത് കണ്ടാലും ഉടന്‍ മുകളിലേക്ക് പരാതി ചെല്ലാറുണ്ടെന്നും കൂടാതെ മാനസീകമായി തളര്‍ത്തിയിരുന്നതായും ഭാര്യ പറയാറുണ്ട്. എന്നാല്‍ തന്റെ കൈയ്യില്‍ ഭാര്യയെ തൊഴിലിടത്തില്‍ പീഡിപ്പിച്ചവരുടെ പേരും മറ്റും ശബ്ദരേഖയായി കൈവശമുണ്ടെന്നും, നിയമ നടപടികള്‍ സ്വീകരിക്കാനാണ് തന്റെ തീരുമാനം എന്നും മനോജ് ജോസഫ് പറഞ്ഞു. കൂടാതെ സഹപ്രവര്‍ത്തകരിലൊരാള്‍ക്ക് ഭര്‍ത്താവിന്റെ അനുമതിയോടെ 10,000 രൂപ കടം നല്‍കിയിരുന്നതായും മാസങ്ങള്‍ക്കു ശേഷം ഇത് തിരികെ വാങ്ങിയതിന്റെ വൈരാഗ്യം ഇവര്‍ക്ക് ഡെറ്റിയോട് ഉണ്ടായിരുന്നതായും മനോജ് പറയുന്നു.