ഫോഫോര്‍ട്ട്‌ലൊര്‍ഡയില്‍ (ഫ്‌ളോറിഡ): ഫ്‌ളോറിഡാ സാമൂഹ്യ സംസ്ക്കാരിക പ്രവര്‍ത്തകനും, സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ വര്‍ഗീസ് ജേക്കബിന്റെ സപ്തതി നവംബര്‍ 25 ഞായറാഴ്ച വൈകിട്ട് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.ആഘോഷിച്ചു.ഇടവക വികാരി റവ വര്‍ഗീസ് കെ മാത്യുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന് സമ്മേളന പരിപാടികള്‍ പി സി ജേക്കബ്, അലക്‌സ് ബി നൈനാന്‍ എന്നിവരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
മകൻ ഡോ ബിനു ജേക്കബ് ആമുഖ പ്രസംഗം നടത്തിയതിന് ശേഷം എല്ലാവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. നാല്‍പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പില്‍ അമേരിക്കയില്‍ എത്തിയ വര്‍ഗീസ് ജേക്കബിന്റെ സമൂഹത്തിനും, ഇടവകക്കും ചെയ്ത സേവനങ്ങളെ ഡോ ബിനു അനുസ്മരിച്ചു.
സഹോദരി ആനി ജോണ്‍, മാത്യു കുരുവിള, ഡാനിയേല്‍ ജേക്കബ്, ജോനാഥന്‍ ജേക്കബ്, മകൾ ഡോ ജൂലി അരുണ്‍ ജേക്കബ് ഫൊക്കാന കേരള കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, റവ ഫോ ജോണ്‍സന്‍ സി ജോണ്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
തുടര്‍ന്ന് എം വി ചാക്കോ (കുഞ്ഞു മോന്‍) വര്‍ഗീസ് ജേക്കബിനെ പൊന്നാട അിയിച്ചു.മാര്‍ത്തോമാ സഭക്കും, സമൂഹത്തിനും, കേരളത്തിലെ വിവിധ സാധുജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കലവറയില്ലാതെ സഹായ സഹകരണങ്ങള്‍ നല്‍കുന്ന വര്‍ഗീസ് ജേക്കബിന്റെ മാതൃക അമുകരണീയമാണെന്ന് റവ വര്‍ഗീസ് മാത്യു അഭിപ്രായപ്പെട്ടു.
ജീവിത വിജയത്തിൽ സഹധർമിണി അന്നമ്മ ജേക്കബ് വഹിച്ചസ് പങ്കിനെ പ്രത്യകം അഭിനന്ദിക്കുകയും ,ലഭിച്ച നന്മകളുട പ്രധാന പങ്ക് ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിന് നല്‍കുന്നതില്‍ പ്രത്യേക ആനന്ദം കണ്ടെത്തുന്നതായി മറുപടി പ്രസംഗത്തില്‍ വര്‍ഗീസ് ജേക്കബ് പറഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ മാമന്‍ ജേക്കബ് എം സിയായിരുന്നു. തുടര്‍ന്ന് ഡിന്നറും ഒരുക്കിയിരുന്നു.