ഗോവയിൽ വിമാനം തെന്നി നീങ്ങി ; ഒഴിവായത് വന്‍ ദുരന്തം

പനജി  : ദബോലിം വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. പറന്നുയരാന്‍  ശ്രമിക്കുന്നതിനിടെയാണ് വിമാനം  റണ്‍വേയില്‍നിന്നു തെന്നി മാറിയത്. സഡന്‍ ബ്രേക്കിട്ടതിന്റെ ആഘാതത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നി മാറിയ വിമാനം മണല്‍ തിട്ടയില്‍ ഇടിച്ചു നിന്നു. ഗോവയില്‍നിന്നു  മുംബൈയിലേക്കു പുറപ്പെടാനിരുന്ന 9 ഡബ്ല്യു 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 154 യാത്രക്കാര്‍ ഉണ്ടായിരുന്നു.ചില യാത്രക്കാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിയ പരുക്കുണ്ട്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് വിമാന താവളം   അധികൃതര്‍ അറിയിച്ചു. ചിലരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.