മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അഭിമുഖത്തില്‍ നൽകിയ മുന്നറിയിപ്പ്

obama

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ്ഹൗസിന്റെ പടിയിറങ്ങിയ ശേഷം നടത്തിയ അപൂര്‍മായ അഭിമുഖത്തില്‍, സോഷ്യല്‍ മീഡിയ നിരുത്തരവാദപരമായി ഉപയോഗിക്കുന്നതിനെതിരേ . സങ്കീര്‍ണമായ വിഷയങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് തെറ്റായ ധാരണ കിട്ടാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേതൃസ്ഥാനത്തുള്ളവര്‍ ഇന്റര്‍നെറ്റില്‍ പൊതു ഇടം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഒബാമ നിരീക്ഷിച്ചു. ബിബിസി റേഡിയോ 4 ന്റെ ‘ടുഡേ പ്രോഗ്രാമില്‍’ ഹാരി രാജകുമാരനാണ് ഒബാമയുമായി അഭിമുഖം നടത്തിയത്. തെറ്റായ വിവരങ്ങളിലൂടെ ജനങ്ങളെ തീര്‍ത്തും വ്യത്യസ്തമായ തലങ്ങളിലേക്ക് ഇന്റര്‍നെറ്റിലൂടെ നയിക്കാന്‍ കഴിയും. പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തരത്തില്‍ സാങ്കേതിക വിദ്യ എങ്ങിനെ മാറ്റിയെടുക്കാന്‍ കഴിയും എന്നാണ് നോക്കേണ്ടതെന്ന് ഒബാമ പറഞ്ഞു. ഒബാമയുടെ പിന്‍ഗാമി ട്രമ്പ് ട്വിറ്റര്‍ ഉപയോഗത്തില്‍ മുമ്പനാണെങ്കിലും അദ്ദേഹം ട്രമ്പിന്റെ പേര് പരാമര്‍ശിച്ചില്ല. ട്രമ്പ് ട്വിറ്റര്‍ അമിതമായി ഉപയോഗിക്കുന്നുണ്ടെന്നും, ഇടുങ്ങിയ ചിന്തഗാതയുള്ള ഒരുപറ്റമാളുകളുടെ വീക്ഷണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനു ലഭിക്കുന്നതെന്നും വിമര്‍ശനമുണ്ടെങ്കിലും, അമേരിക്കന്‍ ജനതയുമായി നേരിട്ട സംവദിക്കാനുള്ള ഇടമാണ് ഇതെന്ന് ട്രമ്പ് അവകാശപ്പെടുന്നു.
പൊതുവായ കാഴ്ചപ്പാടുള്ളവര്‍ക്ക് ആശയങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ ശക്തമായ ഉപകരണമാണ്. പക്ഷേ, വ്യത്യസ്ത കാഴിപ്പാട് പുലര്‍ത്തുന്നവരുമായി ആശയ സംവാദം നടത്തണമെങ്കില്‍ മുഖാമുഖം കാണേണ്ടതുണ്ട്. അത് പൊതുവായ സ്ഥലങ്ങളിലോ, ആരാധാനലയങ്ങളിലോ, താമസ കേന്ദ്രങ്ങളിലോ ആകാം. ഇന്റര്‍നെറ്റില്‍ വളരെ ലളിതമായാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. പക്ഷേ, മുഖാമുഖം സംസാരിക്കുമ്പോള്‍ കാര്യങ്ങളുടെ സങ്കീര്‍ണത കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാന്‍ കഴിയുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. പ്രസിഡന്‍ഷ്യല്‍ കാലത്തെ റിലേ ഓട്ടത്തോടാണ് അദ്ദേഹം ഉപമിച്ചത്. കഠിനാധ്വാനം നടത്തിയാല്‍ ബാറ്റണ്‍ വിജയകരമായി കൈമാറാന്‍ കഴിയും ലോകത്തെ അല്‍പമെങ്കിലും മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ നല്ലതായി ജോലി ചെയ്തുവെന്ന തൃപ്തി ലഭിക്കും. 20 മില്യണ്‍ അമേരിക്കക്കാര്‍ക്കു കൂടി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉറപ്പാക്കിയ ഒബാമ കെയര്‍ തന്റെ സേവന കാലത്തെ പ്രധാന നേട്ടമായി കരുതുന്നുവെന്നും ഒബാമ പറഞ്ഞു.