Thursday, March 28, 2024
HomeCrimeഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരിൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുതല്‍ വെല്‍ഡര്‍മാര്‍ വരെ

ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരിൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുതല്‍ വെല്‍ഡര്‍മാര്‍ വരെ

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കു വേണ്ടി ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും 17 ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പത്തുപേര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുതല്‍ വെല്‍ഡര്‍മാര്‍ വരെ ഉണ്ട്. ഐസിസുമായി ബന്ധമുള്ള പുതിയ ഗ്രൂപ്പായ ‘ഹര്‍ക്കത്ത് ഉല്‍ ഹര്‍ബ് ഇ ഇസ്ലാം’ ഉത്തരേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇവരുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്നുമാണ് NIA വ്യക്തമാക്കുന്നത്. വലിയ അളവില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും തോക്കുകളും തദ്ദേശീയമായി നിര്‍മിച്ച റോക്കറ്റ് ലോഞ്ചറും അടക്കം പിടിച്ചെടുത്തു. 7.5 ലക്ഷംരൂപയും നൂറോളം മൊബൈല്‍ ഫോണുകളും 135 സിം കാര്‍ഡുകളും ലാപ്ടോപ്പുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. ഇടത്തരം കുടുംബങ്ങളില്‍പ്പെട്ട 20നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ് പിടിയിലായത്. ഒരു മൗലവിയുടെ സ്വാധീനഫലമായാണ് ഇവര്‍ ഹര്‍ക്കത്ത് ഉല്‍ ഹര്‍ബ് ഇ ഇസ്ലാമിലേക്ക് ആകൃഷ്ടരായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments