Tuesday, November 12, 2024
HomeNationalബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നടിയായിരുന്ന രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയത്. സിനിമയില്‍ നിന്നും ഏറെ കാലമായി വിട്ടു നില്‍ക്കുന്ന നടി കുറെക്കാലമായി പ്രമുഖ സന്ന്യാസി നിത്യാനന്ദ സ്വാമിയുടെ ബംഗലൂരുവിലെ ആശ്രമത്തിലെ പ്രധാന അന്തേവാസിയാണ്. സ്വാമിയുടെ പ്രഥമ ശിഷ്യകളില്‍ ഒരാളാണ് രഞ്ജിത. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബംഗലൂരുവിലെ നിലമംഗല റോഡിലായിരുന്നു രഞ്ജിത സഞ്ചരിച്ച വാഹനം ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടത്. നിത്യാനന്ദ സ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ നാരായണ്‍ ഗൗഡ. ലക്ഷ്മി കാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. ഇവരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ചിട്ടതിനെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. ഇതിന് ശേഷമാണ് കാറിനുള്ളില്‍ രഞ്ജിതയാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. കുപിതരായ നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ കല്ല് കൊണ്ട് തല്ലി പൊളിച്ചു. സ്ഥിതി സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് രഞ്ജിതയെ മറ്റ് സന്ന്യാസിനിമാര്‍ ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments