സംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് 10 വർഷത്തിനിടെ നാലുമീറ്റർവരെ താഴ്ന്നതായി സംസ്ഥാന ഭൂജല വകുപ്പിന്റെ പഠന റിപ്പോർട്ട്. ഭൂജല
വകുപ്പിന്റെ നിരീക്ഷണ കിണറുകളിലെ പഠനം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഭൂഗർഭ ജലത്തിന്റെ അമിത ഉപയോഗവും മഴക്കുറവും ഭൂഗ ർഭ ജലത്തിന്റെ അളവ് കുറയാനിടയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. 2007 മുതൽ 2016 വരെയുള്ള 10 വർഷത്തെ കണക്ക് പ്രകാരം 47 ശതമാനം തുറന്ന കിണറുകളിൽ ജലനിരപ്പ് കുറഞ്ഞു. 87 ശതമാനം കിണറുകളിൽ ഒരു മീറ്റർവരെ ജലനിരപ്പ് താഴ്ന്നു. ഒമ്പതു ശതമാനം കിണറുകളിൽ രണ്ടുമീറ്റർവരെയും രണ്ടുശതമാനം കിണറുകളിൽ മൂന്നുമീറ്റർവരെയും ജല നിരപ്പ് താഴ്ന്നു.
കരിങ്കൽ പ്രദേശത്തെ കുഴൽകിണറുകളിൽ 43 ശതമാനത്തിൽ അരമീറ്ററിൽ താഴെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 20 ശതമാനം കിണറുകളിൽ രണ്ടുമീറ്റർവരെയും അഞ്ചുശതമാനം കിണറുകളിൽ മൂന്നുമീറ്റർവരെയും ജലനിരപ്പ് താഴ്ന്നു. മൂന്നുശതമാനം കിണറുകളിൽ നാലുമീറ്റർവരെയും ഒമ്പതു ശതമാനം കിണറുകളിൽ നാലു മീറ്ററിൽ കൂടുതലും ഭൂജല നിരപ്പ് താഴ്ന്നു. തീരദേശത്തെ 34 ശതമാനം കുഴൽകിണറിൽ ഭൂജല നിരപ്പ് കുറഞ്ഞു. എട്ടുശതമാനം കിണറിൽ നാല് മീറ്ററിൽകൂടു തൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 23 ശതമാനം കിണറുകളിൽ ഒരു മീറ്റർവരെ ജലനിരപ്പ് താഴ്ന്നു. 69 ശതമാനം കിണറിൽ അരമീറ്റർവരെ ജലനിരപ്പ് താഴ്ന്നി ട്ടുണ്ട്.
സംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് 10 വർഷത്തിനിടെ നാലുമീറ്റർവരെ താഴ്ന്നതായി പഠന റിപ്പോർട്ട്
RELATED ARTICLES