റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ.ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകന്‍ മാത്യു ഫിലിപ്പ് (സജി കരിംകുറ്റി 57) ജനുവരി 27നു ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിര്യാതനായി. ബിസിനസ് ഉടമയായിരുന്നു. മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും. സാമൂഹിക സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ ലൈല മാത്യു കോട്ടയം വാകത്താനം മുക്കുടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍ മാത്യു, ഷാനന്‍ മാത്യു. സഹോദരങ്ങള്‍: രാജു (ഒനിയോന്റ, ന്യു യോര്‍ക്ക്), ലിസി (പുത്തങ്കാവ് റാന്നി), വത്സ (ഹൂസ്റ്റന്‍), രമണി (വയലത്തല, റാന്നി). സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന സജി കരിംകുറ്റിയുടെ വേർപാട് മലയാളി സമൂഹത്തിനു തീരാനഷ്ടമാണ്.
പൊതുദര്‍ശനം ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച വൈകുന്നേരം രണ്ടു മുതല്‍ ആറു വരെ. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് ഫിലഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമ്മ പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഫൊക്കാനാ, പമ്പ, ഫ്രണ്ട്‌സ് ഓഫ് റാന്നി, പിയാനോ, ഐ എന്‍ ഓ സി, പ്രസ് ക്ലബ്, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്, എന്‍ എസ് എസ്, എസ് എന്‍ ഡി പി, വലതുപക്ഷം, ഇടതു പക്ഷം, റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് എന്നിങ്ങനെ നിരവധി പ്രസ്ഥാനങ്ങള്‍ക്ക് ചേരിതിരിവില്ലാതെ കൈ അയച്ച സഹായ സഹകരണങ്ങളും നേതൃത്വവും കൊണ്ട് പ്രോത്സാഹനങ്ങള്‍ നല്‍കിയ സജി കരിംകുറ്റി ഒട്ടനവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാധാരണ ജനതയുടെയും ഏറ്റവും അടുത്ത മിത്രമായിരുന്നു. സംഘാടകന്‍, വ്യാപാരി, അഭിനേതാവ്, കലാകാരന്‍ എനീ നിലകളിലും പ്രശസ്തനായിരുന്നു.