Saturday, April 20, 2024
HomeNationalഎം​ആ​ര്‍​ഐ സ്കാ​നിം​ഗി​ന് ബ​ന്ധു​വി​നൊ​പ്പ​മെ​ത്തി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

എം​ആ​ര്‍​ഐ സ്കാ​നിം​ഗി​ന് ബ​ന്ധു​വി​നൊ​പ്പ​മെ​ത്തി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

എം​ആ​ര്‍​ഐ (മാ​ഗ്ന​റ്റി​ക് റെ​സ​ണ​ൻ​സ് ഇ​മേ​ജിം​ഗ്) സ്കാ​നിം​ഗി​ന് ബ​ന്ധു​വി​നൊ​പ്പ​മെ​ത്തി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മും​ബൈ ലാ​ൽ​ബാ​ഗ് സ്വ​ദേ​ശി രാ​ജേ​ഷ് മാ​രു​തി മാ​രു​വാ​ണ് (32) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​ക​ട്ട് 8.30 ന് ​മും​ബൈ​യി​ലെ നാ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​രി​യു​ടെ ഭ​ർ​തൃ​മാ​താ​വ് ല​ക്ഷ്മി ബാ​യി​ക്കൊ​പ്പം സ്കാ​നിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു രാ​ജേ​ഷ്. പ​രി​ശോ​ധ​ന​യ്ക്കാ​യി ഓ​ക്സി​ജ​ൻ സി​ല​ണ്ട​റും വ​ഹി​ച്ചാ​യി​രു​ന്നു രാ​ജേ​ഷ് എ​ത്തി​യ​ത്. എം​ആ​ര്‍​ഐ സ്കാ​നിം​ഗ് യ​ന്ത്ര​ത്തി​ന​ടു​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ൾ ഓ​ക്സി​ജ​ൻ സി​ല​ണ്ട​ർ അ​ട​ക്കം രാ​ജേ​ഷി​നെ ഉ​ള്ളി​ലേ​ക്ക് യ​ന്ത്രം വ​ലി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. യ​ന്ത്ര​ത്തി​ന്‍റെ കാ​ന്തി​ക പ്ര​ഭാ​വം​മൂ​ല​മാ​യി​രു​ന്നു ഇ​ത്. യ​ന്ത്ര​ത്തി​നു​ള്ളി​ൽ സി​ല​ണ്ട​റി​ന് ഇ​ട​യി​ലാ​യി രാ​ജേ​ഷ് കു​ടു​ങ്ങി. യ​ന്ത്ര​ത്തി​നു​ള്ളി​ൽ​വ​ച്ച് സി​ല​ണ്ട​റി​ന്‍റെ അ​ട​പ്പ് ഊ​രി​പ്പോ​കു​ക​യും ചെ​യ്തു. ഇ​തി​ലൂ​ടെ പു​റ​ത്തു​വ​ന്ന വാ​ത​കം ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. യ​ന്ത്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി ര​ണ്ടു മി​നി​റ്റി​നു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ച്ചു. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് രാ​ജേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ല​ക്ഷ്മി​യെ ഇ​തേ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ അ​ഗ്രി​പ​ഡ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ്യൂ​ട്ടി ഡോ​ക്ട​ർ സൗ​ര​ഭ്, വാ​ർ​ഡ് ബോ​യ്മാ​രാ​യ വി​ത്ത​ൽ ച​വാ​ൻ, അ​യ്യ സു​നി​ത സു​ർ​വെ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments