ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരൻ പിള്ള. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മികവും ജനസ്വാധീനവുമുള്ള സ്ഥാനാർഥിയെ പാർട്ടി കണ്ടെത്തുമെന്നും 2016ലെ മാതൃക പിന്തുടർന്നാൽ ബിജെപിക്കു ജയിക്കാമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചർത്തു. കഴിഞ്ഞ തവണ ശ്രീധരൻപിള്ളയായിരുന്നു ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത്. അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എന്‍.എസ്.എസുമായും സഭകളുമായും നല്ല ബന്ധം പുലര്‍ത്തുന്ന കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിന്റെയും ആവശ്യം. 2016 ല്‍ ചെങ്ങന്നൂരു നിന്നും മത്സരിച്ച ശ്രീധരന്‍ പിള്ള 42,682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി നേടിയ ഏറ്റവും കൂടുതല്‍ വോട്ടാണ് ഇത്.