കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്ന അന്ത്യം. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. ഇന്നു രാവിലെയാണ് അദ്ദേഹത്തെ കാഞ്ചീപുരത്തെ മഠത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 15ന് ശ്വാസതടസ്സത്തെ തുടര്‍ന്ന് തളര്‍ന്നുവീണ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാഞ്ചി കാമ കോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി. 1994ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 1954മുതല്‍ നാല്‍പതു വര്‍ഷത്തോളം കാഞ്ചി മഠത്തിന്റെ ഇളയ മഠാധിപതിയായിരുന്നു അദ്ദേഹം.
കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി
RELATED ARTICLES