Tuesday, April 16, 2024
HomeKeralaപുതുക്കിയ ബസ് ചാർജ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും

പുതുക്കിയ ബസ് ചാർജ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്തെ പുതുക്കിയ ബസ് ചാർജ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും . മിനിമം ചാർജ് ഏഴു രൂപയിൽ  നിന്ന് എട്ടു രൂപയാകും . വിദ്യാർഥികളുടെ മിനിമം ചാർജിൽ  മാറ്റമുണ്ടാകില്ല . മിനിമം ചാർജിനു  ശേഷമുള്ള നിരക്കിൽ വർധനയുടെ 25  ശതമാനം വിദ്യാർഥികൾക്ക് കൂടും. ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു പഠിച്ച റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയും ഇന്ധന , സ്പെയര്പാഡ്സ് വില  വർധനയും കണക്കിലെടുത്താണ് നിരക്ക് പരിഷ്കരിച്ചത്.വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം നടത്തിയെങ്കിലും ആവശ്യം സർക്കാർ അംഗീകരിച്ചില്ല .

RELATED ARTICLES
- Advertisment -

Most Popular

Recent Comments