Friday, March 29, 2024
Homeപ്രാദേശികംഅ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ കോ​ഴ​ഞ്ചേ​രി പ​ഴ​യ​തെ​രു​വി​ൽ ട്രാ​ഫി​ക് ലൈ​റ്റ്

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ കോ​ഴ​ഞ്ചേ​രി പ​ഴ​യ​തെ​രു​വി​ൽ ട്രാ​ഫി​ക് ലൈ​റ്റ്

ടി​കെ റോ​ഡി​ൽ കോ​ഴ​ഞ്ചേ​രി പ​ഴ​യ​തെ​രു​വി​ൽ ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ച്ചു. പ​ഴ​യ​തെ​രു​വി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഒ​ന്പ​ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.പ​ഴ​യ​തെ​രു​വി​ൽ ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ഏ​റെ​യു​ണ്ടാ​യ​ത്. മു​ത്തൂ​റ്റ് ആ​ശു​പ​ത്രി റോ​ഡി​ൽ നി​ന്ന് വ്യ​വ​സാ​യ കേ​ന്ദ്രം റോ​ഡി​ലേ​ക്ക്് ടി​കെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ എ​തി​ർ​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. അ​പ​ക​ട​പ​ര​ന്പ​ര​ക​ളേ തു​ട​ർ​ന്ന് പൗ​ര​സ​മി​തി പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് ട്രാ​ഫി​ക് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തീ​രു​മാ​നം വ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​തി​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. കെ​ൽ​ട്രോ​ണി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് ജോ​ലി​ക​ൾ. ടികെ റോഡിലും വ്യസായ കേന്ദ്രം റോഡിലേക്ക് തിരിയുന്ന ഭാഗത്തും ലൈറ്റുകളുണ്ടാകും. കാൽനടയാത്രക്കാർക്കും ലൈറ്റുകളുണ്ട്. പ​ഴ​യ​തെ​രു​വി​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ചാ​യി​രു​ന്നു ട്രാ​ഫി​ക് നി​യ​ന്ത്ര​ണം. ലൈ​റ്റ് വ​രു​ന്ന​തോ​ടെ പോ​ലീ​സി​ന്‍റെ സേ​വ​നം ഒ​ഴി​വാ​കും. ഇ​ന്ന​ലെ തന്നെ പോലീസ് ഒഴിവാ യപ്പോൾ ടി​കെ റോ​ഡ് മു​റി​ച്ചു ക​ട​ന്ന് വ്യ​വ​സാ​യ​കേ​ന്ദ്രം റോ​ഡി​ലേ​ക്ക് പോ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ട്രാ​ഫി​ക് ലൈ​റ്റ് വ​രു​ന്ന​തോ​ടെ മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​പ​ടി​ക്ക​ലൂ​ടെ​യു​ള്ള നാ​ര​ങ്ങാ​നം റോ​ഡി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ശു​പ​ത്രി റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നാ​കും. ടി​കെ റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടേ​ണ്ടി​വ​രും. ‌

RELATED ARTICLES
- Advertisment -

Most Popular

Recent Comments