മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍

chithambaram

മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. യു.കെ യില്‍ നിന്ന് മടങ്ങുന്ന വഴിയാണ് കാര്‍ത്തിയെ പോലീസ് അറ്‌സ്റ്റു ചെയ്തിരിക്കുന്നത്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ INX മീഡിയ ഇടപാടില്‍ 3.5 കോടി കോഴ വാങ്ങിയെന്നാണ് കാര്‍ത്തിക്കെതിരിരെ ചുമത്തിയിരിക്കുന്ന കുറ്റം. നേരത്തെ അറസ്റ്റു വാറണ്ടുണ്ടായിരുന്നെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം നേടി വിദേശത്ത് പോവുകയായിരുന്നു കാര്‍ത്തി. ഇന്ന് ജാമ്യ കാലാവധി തീരുന്ന ദിവസം കാര്‍ത്തി തിരിച്ചെത്തിയപ്പോള്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.