Saturday, April 20, 2024
HomeNationalകാര്‍ത്തിയുടെ അറസ്റ്റ്; ദുര്‍ഭരണം മറച്ചു പിടിക്കാനുള്ള മോദി സര്‍ക്കാരിന്റെ കുബുദ്ധി -...

കാര്‍ത്തിയുടെ അറസ്റ്റ്; ദുര്‍ഭരണം മറച്ചു പിടിക്കാനുള്ള മോദി സര്‍ക്കാരിന്റെ കുബുദ്ധി – കോൺഗ്രസ്സ്

മുന്‍ മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോര്. ആരും നിയമത്തിന് അതീതരല്ലെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. എന്നാല്‍, പി ചിദംബരത്തിനും കുടുംബത്തിനും എതിരായ പ്രതികാര നടപടി കോണ്‍ഗ്രസിനെ ഭയപ്പെടുത്തില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. അഴിമതിയും ദുര്‍ഭരണവും മറച്ചുവെക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ സത്യം പറയുന്നതില്‍നിന്ന് കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കില്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 30,000 കോടിയുടെ അഴിമതിയാണ് പുറത്തുവന്നതെന്ന് സുര്‍ജേവാല ചൂണ്ടിക്കാട്ടി. എന്നാല്‍ ‘ഛോട്ടാ മോദി’യും മെഹുല്‍ ചോസ്‌കിയും അടക്കമുള്ളവരെപ്പറ്റി പ്രധാനമന്ത്രി മൗനം പാലിക്കുന്നു. പി.എന്‍.ബി തട്ടിപ്പു നടത്തിയ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ അടക്കമുള്ളവരെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ചത്. ബാങ്ക് തട്ടിപ്പ് അടക്കമുള്ളവയില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ ശ്രമമാണ് അറസ്റ്റിന് പിന്നിലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കാര്‍ത്തിയ അറസ്റ്റുചെയ്തത്. നീരവ് മോദിയെപ്പോലെ രാജ്യത്തുനിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോഴല്ല. സി.ബി.ഐ അന്വേഷണവുമായി കാര്‍ത്തി ചിദംബരം പൂര്‍ണമായും സഹകരിക്കുന്നുണ്ട്. സി.ബി.ഐയ്ക്ക് സമന്‍സ് അയയ്ക്കാമായിരുന്നുവെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. അതിനിടെ, അന്വേഷണ ഏജന്‍സികള്‍ അവരുടെ ജോലി ചെയ്യുന്നുക മാത്രമാണെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പ്രതികരിച്ചു. കാര്‍ത്തി ചിബംബരവുമായി ബന്ധപ്പെട്ടത് നിയമപ്രശ്‌നമാണ്. രാഷ്ട്രീയത്തിന് ഇതില്‍ സ്ഥാനമില്ല. ആരും നിയമത്തിന് അതീതരല്ലെന്നും ബി.ജെ.പി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments