സാധാരണയായി പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷി അളക്കുന്നതിനായുള്ള ടെസ്റ്റുകളും മറ്റും വളരെ ചിലവേറിയതും ക്ലിനിക്കില്‍ പോയി ചെയ്യേണ്ടവയുമാണ്. വന്‍ തുക നല്‍കുന്നതോടൊപ്പം ദീര്‍ഘനേരം ഇതിനായി മാറ്റിവെക്കേണ്ടതുമുണ്ട്. എന്നാല്‍ ഇനി മുതല്‍ ഇവയൊന്നും നല്‍കേണ്ടതില്ല. സ്മാര്‍ട്ട്ഫോണില്‍ ഘടിപ്പിക്കാവുന്ന അനലൈസര്‍ ഉപകരണം വഴി വീട്ടീലിരുന്ന് തന്നെ നിങ്ങള്‍ക്ക് ഇക്കാര്യം രഹസ്യമായി മനസ്സിലാക്കാന്‍.
98 ശതമാനത്തോളം കൃത്യത ഉറപ്പ് നല്‍കുന്ന ഈ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിസ്പോസിബിള്‍ മൈക്രോ ചിപ്പ് വഴിയാണ് സെമന്‍ പരിശോധിക്കുന്നതും ഫെര്‍ട്ടിലിറ്റി അളക്കുന്നതും ഇതിന്റെ നിര്‍മ്മാതാക്കള്‍ വളരെ യുസര്‍ഫ്രണ്ട്ലിയായ ഒരു മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
ഈ ആപ്ലിക്കേഷന്‍ വഴി എങ്ങനെയാണ് സെമന്‍ ടെസ്റ്റ് നടത്തേണ്ട തെന്നുള്ള ഗൈഡ്ലൈന്‍സ് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ലഭ്യമാകും. ബോസ്റ്റണ്‍ കേന്ദ്രമായുള്ള ഒരു ഹോസ്പിറ്റലില്‍ വെച്ചാണ് ഈ ആപ്ലിക്കേഷന്റെ നിര്‍മ്മാണത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 350 ഓളം പേരുടെ സെമന്‍ ആണ് ഈ ഉപകരണത്തിന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ഫെര്‍ട്ടിലിറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഈ ഉപകരണം വിപണിയിലെത്താന്‍ ഇനിയും അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കാരണം ഫെര്‍ട്ടിലിറ്റി അറിയുന്നതിനൊപ്പം ചില അഡീഷണല്‍ ഫീച്ചേഴ്സ് കൂടി ഉള്‍പ്പെടുത്താന്‍ ഗവേഷകര്‍ ഉദ്ദേശിക്കുന്നുണ്ട്.