മൈക്രോസോഫ്റ്റ് ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചിരിക്കുകയാണ്

april fool

മൈക്രോസോഫ്റ്റ് ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചിരിക്കുകയാണ്. ഏപ്രില്‍ 1 ലോക വിഡ്ഢി ദിനം ആയിട്ടാണ് ലോകം ആചരിക്കരുത്. ഇത്തവണ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ്. ഗൂഗിള്‍ പോലുള്ള കമ്പനികൾ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വീസുകള്‍ വരെ ആരംഭിച്ച്‌ ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് തീരുമാനം. മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചീഫ് ക്രിസ് കപ്പോസെല കഴി‌ഞ്ഞ തിങ്കളാഴ്ച മൈക്രോസോഫ്റ്റിനുള്ളില്‍ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചത് സംബന്ധിച്ച്‌ മെമ്മോ ഇറക്കി.