Tuesday, April 16, 2024
HomeNational250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് കേരള പോലീസിന്‍ഡറെ തീരുമാനം. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഡിജിസിഎയില്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. രജിസ്ട്രേഷന്‍ നടപടികള്‍ , നിലവിലെ സഹാചര്യത്തില്‍ പ്രായോഗികമല്ലെന്ന് ഇാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഡ്രോണ്‍ ഉപയോഗിക്കുന്നവരുടെ നിവലിലെ രജിസ്റ്റേര്‍ഡ് സംഘടനയാണ് പിഎസിഎ സംഘടനയിലെ അംഗങ്ങളുടെ തിരച്ചറിയല്‍ രേഖയും ഫോണ്‍ നമ്ബരും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. പ്രായോഗികമല്ലാത്ത രജിസ്ട്രേഷന്‍റെ പേരില്‍ നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഈ ആവശ്യമുന്നയിച്ച്‌ നിവേദനം നല്‍കുമെന്നും പിഎസിഎ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments