Tuesday, April 23, 2024
HomeHealthചിക്കാഗോയില്‍ കോവിഡ് 19 മൂലം നിര്യാതയായ റിട്ട. നഴ്‌സിന്റെ സഹോദരിയും മരിച്ചു

ചിക്കാഗോയില്‍ കോവിഡ് 19 മൂലം നിര്യാതയായ റിട്ട. നഴ്‌സിന്റെ സഹോദരിയും മരിച്ചു

ചിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ച ആദ്യ സ്ത്രീ റിട്ട. നഴ്‌സിന്റെ സഹോദരി വാണ്ട ബെയ്‌ലി (63) അതേ വൈറസിനാല്‍ മാര്‍ച്ച് 25-നു ബുധനാഴ്ച നിര്യാതയായതായി കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് സ്ഥിരീകരിച്ചു.

ഒമ്പതംഗ കുടുംബത്തില്‍ ഉള്‍പ്പെട്ട റിട്ട. നഴ്‌സ് ഫ്രീസണ്‍ (61) മാര്‍ച്ച് 16-നാണ് നിര്യാതയായത്. ഇരുവരുടേയും സംസ്കാര ചടങ്ങുകള്‍ ഒന്നിച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വേയ്ഗണ്‍ ഫ്യൂണറല്‍ ഹോമില്‍ നടന്നുവരുന്നു.

മരിച്ച ഇരുവര്‍ക്കും മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇതിനിടയില്‍ ഇല്ലിനോയ് സംസ്ഥാനത്തേക്ക് മാര്‍ച്ച് 26-നു വ്യാഴാഴ്ച പുതിയ 673 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 2,538 ആയി ഉയര്‍ന്നു. 26 മരണങ്ങശ് ഇവിടെ ഉണ്ടായതെന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ഫെഡറല്‍ ഉത്തരവ് അനുസരിച്ചുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലിനോയ് സംസ്ഥാനത്തും നിലവിലുണ്ട്. സോഷ്യല്‍ അകലം പാലിക്കുന്നതിനും, കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതും, ശുചീകരണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതും, രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണുന്നതും മറ്റും കൃത്യമായി പാലിച്ചാല്‍ ഒരു പരിധിവരെ കൊറോണ വൈറസിനെ തടയുന്നതിനു കഴിയുമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments