Friday, October 11, 2024
Homeപ്രാദേശികംഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അവശ്യസാധന വിതരണവും പോലീസുകാര്‍ക്ക് സംഭാരവും

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അവശ്യസാധന വിതരണവും പോലീസുകാര്‍ക്ക് സംഭാരവും

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഭക്ഷണത്തിനു പ്രയാസംനേരിടാന്‍ സാധ്യതയുള്ള നിരാലമ്പരായ രോഗികള്‍ക്കും ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും അവശ്യസാധനങ്ങള്‍ എത്തിച്ച് പത്തനംതിട്ട ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സേവനം മാതൃകയാകുന്നു. ടൗണില്‍ വേനലിനെ വകവയ്ക്കാതെ സേവനത്തിലുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പത്തനംതിട്ട ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് സ്‌റ്റേഷനും സിവില്‍ ഡിഫന്‍സ് വോളിണ്ടിയേഴ്‌സും ചേര്‍ന്ന് സംഭാരവും വിതരണം ചെയ്തു. കോന്നി, പത്തനംതിട്ട, ഇലന്തൂര്‍ എന്നിവിടങ്ങളിലെ ഇരുപതോളം നിരാലമ്പരായ രോഗികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അരി, ഗോതമ്പുപൊടി, സവാള, കിഴങ്ങ്, മറ്റ് പലവ്യഞ്ജനങ്ങളും സോപ്പ്, ഡെറ്റോള്‍ തുടങ്ങിയ  25 ഇന അവശ്യ വസ്തുക്കളുമടങ്ങിയ കിറ്റാണ് വിതരണം നടത്തിയത്. കോന്നി എലിയറയ്ക്കലില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കു ഭക്ഷണം ലഭിക്കുന്നില്ല എന്ന് അറിയിച്ചതിനെതുടര്‍ന്ന് 21 പേര്‍ക്കുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു. ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സ്വന്തംനിലയ്ക്കും വിവിധ വ്യക്തികളില്‍ നിന്നും സ്വരൂപിച്ച സാധനങ്ങളും ബ്ലഡ് ഡൊണേറ്റ് കേരളയുമാണ് അവശ്യസാധന വിതരണത്തിനും മുന്‍കൈയ്യെടുത്തത്. പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ്കുമാര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ ജില്ലാ ഭരണകൂടം, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ആലോചിച്ച് അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിലും ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സ് സേവനം ലഭ്യമാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments