Tuesday, April 16, 2024
HomeNationalബോളിവുഡ് പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റ് അംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു

ബോളിവുഡ് പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റ് അംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു

ബോളിവുഡ്  പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റ് അംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു.അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയില്ൽ കഴിയുകയായിരുന്നു. നിലവിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബി.ജെ.പി. എം.പിയാണ്

ഖുര്‍ബാനി, മുക്കന്ദർ ക സിക്കന്ദർ, അമർ അക്ബർ ആന്റണി, ഹേര ഫേരി, ഷാക്യു ഹാത്ത് കി സഫായി, ദി ബേണിങ് ട്രേയിൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഹാത്ത് കി സഫായിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുണ്ട്.

പേഷ്വാറിൽ ജനിച്ച വിനോദ് ഖന്ന വിഭജനത്തിനുശേഷം കുടുംബത്തോടൊപ്പം ഇന്ത്യയിലേയ്ക്ക് കുടിയേറുകയായിരുന്നു. സോൽവാം സാൽ, മുഗളെ അസം തുടങ്ങിയ അക്കാലത്തെ ഹിറ്റുകൾ കണ്ടാണ് സിനിമാമോഹം മനസ്സിൽ ഉദിച്ചത്.

1968 ൽ പുറത്തിറങ്ങിയ അധ്രുതി സുബ്ബ റാവു സംവിധാനം ചെയ്ത സുനിൽ ദത്തിന്റെ മൻ കാ മീത്തിൽ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഏറെക്കാലം വില്ലനും സഹനടനുമായി തിളങ്ങിനിന്ന വിനോദ് ഖന്നയ്ക്ക് ബ്രേക്കായത് 1971ൽ പുറത്തിറങ്ങിയ ഹം തും ഔർ വോ ആയിരുന്നു. പിന്നീട് ഗുൽ സാറിന്റെ മേരെ അപ്നെ അജാനക്, ഫരേബി, സലിം, ദി ബേണിങ് ട്രെയിൻ, ഖുർബാനി എന്നിവയിലും മികവുറ്റ വേഷങ്ങൾ ചെയ്തു. അക്കാലത്തെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായരുന്നു വിനോദ് ഖന്ന.

ഇടയ്ക്ക് ഓഷോയുടെ ശിഷ്യത്വം സ്വീകരിച്ച് സിനിമയിൽ നിന്ന് വിട്ടുനിന്ന വിനോദ് ഖന്ന പിന്നീട് എൺപതുകളിൽ സിനിമാലോകത്ത് തിരിച്ചെത്തി. ഇൻസാഫ്, ജും, മുസഫർ തുടങ്ങിയവയായിരുന്നു തിരിച്ചുവരവിലെ ശ്രദ്ധേയമായ ചിത്രങ്ങൾ. ദി ഫെയ്സ്സ് ഓഫ് ട്രൂത്ത്, പാകിസ്താനി ചിത്രം ഗോഡ്ഫാദർ റിസ്ക്, ദിൽവാലെ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങളൾ ചെയ്തു.

1997ൽ ബി.ജെ.പിയിൽ ചേർന്ന വിനോദ് ഖന്ന പഞ്ചാബിലെ ഗുരുദാസ്പുരിൽ നിന്ന് ജയിച്ച് ലോക്സഭാംഗമായി. 1999ലും ജയം ആവർത്തിച്ച ഖന്ന കേന്ദ്രമന്ത്രിയുമായി. വിദേശകാര്യം, സാംസ്കാരിക, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്തു. 2004ലെ തിരഞ്ഞെടുപ്പിലും ഗുരുദാസ്പുരിൽ നിന്ന് ജയം ആവർത്തിച്ച ഖന്ന 2009ലെ തിരഞ്ഞെടുപ്പൽ പരാജയപ്പെട്ടു. 2014ൽ ഗുരുദാസ്പുരിൽ നിന്നു തന്നെ വീണ്ടും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഗീതാഞ്ജലിയാണ് വിനോദ് ഖന്നയുടെ ആദ്യ ഭാര്യ. ബോളിവുഡ് നടൻമാരായ രാഹുൽ ഖന്നയും അക്ഷയ് ഖന്നയും ഇരുവരുടെയും മക്കളാണ്. 1985 ൽ ഗീതാഞ്ജലിയുമായി വേർപിരിയുകയും 1990 ൽ കവിതയെ വിവാഹം ചെയ്യുകയും ചെയ്തു. സാക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നിവരാണ് ഈ ബന്ധത്തിൽ ജനിച്ച കുട്ടികൾ

RELATED ARTICLES
- Advertisment -

Most Popular

Recent Comments