ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണിക്കത്ത് അയച്ച ശാസ്ത്രഞ്ജൻ പിടിയിൽ. ഗുജറാത്ത് സുരേന്ദ്രനഗർ സ്വദേശി ഡോ. മുകേഷ് ശുക്ലയാണ് പിടിയിലായത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാണ് ഇയാൾ ഐഎസ് ഭീഷണിക്കത്ത് തയാറാക്കിയതെന്നു പോലീസ് അറിയിച്ചു. ശാസ്ത്രഞ്ജന്‍റെ കന്പ്യൂട്ടറിൽ നിന്ന് അറബി ഭാഷയിലുള്ള കത്തും ശുക്ല എഴുതിയ അതിന്‍റെ ഇംഗ്ലീഷ് പരിഭാഷയും കണ്ടെടുത്തു.
മലേറിയയുടേയും എയ്ഡ്സിന്‍റെയും മരുന്നിന്‍റെ രഹസ്യ ഫോർമുല വേണമെന്ന് ആവശ്യപ്പെട്ട് ഭീകരർ ഭീഷണി കത്ത് അയച്ചെന്ന് ശാസ്ത്രജ്ഞൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മുകേഷ് ശുക്ല അറസ്റ്റിലായത്.