Friday, April 19, 2024
HomeKeralaനാഗമ്പടം പഴയ മേല്‍പാലം സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു. കാരണമെന്ത് ?

നാഗമ്പടം പഴയ മേല്‍പാലം സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു. കാരണമെന്ത് ?

കോട്ടയത്തിന്റെ ചങ്കുറപ്പായിരിക്കുകയാണ് നാഗമ്ബടം പഴയ മേല്‍പാലം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ രണ്ടു തവണ ശ്രമം നടത്തിയിട്ടും പദ്ധതി പൊളിഞ്ഞു .നിയന്ത്രിത സ്ഫോടനത്തിലൂടെ രണ്ട് വട്ടം തകര്‍ക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ട കോട്ടയം നാഗമ്ബടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിച്ചതാകട്ടെ മെട്രോ മാന്‍ ഇ ശ്രീധരനും. കോട്ടയം റെയില്‍വേയില്‍ താന്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന സമയത്താണ് നാഗമ്ബടം മേല്‍പാലം പണിതതെന്നാണ് ഇ ശ്രീധരന്റെ വെളിപ്പെടുത്തല്‍.പാലത്തിന്റെ രൂപകല്‍പനയിലും ശ്രീധരന്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. 1955 ലാണ് ഈ പാലം നിര്‍മ്മിച്ചത്. രണ്ടു തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാന്‍ സാധിക്കാത്തത് പാലത്തിന്റെ കരുത്തിന്റെ ഉദാഹരണമാണ്. പാലം തകര്‍ക്കാനുള്ള സംവിധാനങ്ങള്‍ വിദേശരാജ്യങ്ങളിലുണ്ട്. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിങ് ഉപയോഗിച്ചാല്‍ പാലം വേഗം പൊളിച്ചു നീക്കുന്നതിന് സാധിച്ചേക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 2.30 നും വൈകീട്ട് അഞ്ച് മണിക്കുമായിരുന്നു പാലം പൊളിക്കാനുള്ള ശ്രമങ്ങള്‍. ഇത് രണ്ടും പരാജയപ്പെട്ടതോടെ മേല്‍പ്പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

ഇ. ശ്രീധരന്റെ വാക്കുകൾ …..

‘പൊട്ടിത്തെറിയിലൂടെ തകര്‍ക്കാനുള്ള സാങ്കേതിക അറിവ് ഇല്ലാത്തതിനാലാണ് നാഗമ്ബടം പാലം പൊളിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പാലത്തിന്റെ മര്‍മ്മങ്ങളായ സ്ഥലങ്ങളിലാണ് സ്ഫോടനം നടത്തേണ്ടത്. അങ്ങനെയെങ്കില്‍ ഒറ്റയടിക്ക് കഷണങ്ങളായി തകര്‍ന്നോളും. ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികപ്പിഴവ് സംഭവിച്ചതിനാലാണ് ഉദ്യമം വിജയിക്കാതിരുന്നത്. എങ്ങിനെയാണിത് ചെയ്യേണ്ടതെന്ന് അവര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല.കോണ്‍ക്രീറ്റ് ആയതുകൊണ്ട് പൊളിച്ചെടുക്കല്‍ പ്രയാസമാണ്,സ്റ്റീല്‍ ആയിരുന്നെങ്കില്‍ കഷണങ്ങളായി പൊട്ടിച്ചെടുക്കാം. ഇത് ഉറപ്പുള്ള കോണ്‍ക്രീറ്റാണ്. സ്ഫോടനത്തിലൂടെ തന്നെയാണ് പാലം തകര്‍ക്കേണ്ടത്. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിംഗാണ് ചെയ്യേണ്ടത്. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിങ് എന്ന രീതിയില്‍ ഒരേ സമയം 40 50 ഇടങ്ങളില്‍ ഡയനാമിറ്റ് വച്ച്‌ (ഇതു നൂറിടങ്ങളില്‍ വരെയാകാം) അയല്‍ കെട്ടിടങ്ങള്‍ക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പാണ്.വലിയ സ്ട്രക്ചര്‍ അല്ലാത്തതിനാല്‍ ഇങ്ങനെയുള്ള പൊളിക്കല്‍ വലിയ പ്രയാസമുള്ളതല്ല. സ്ഫോടകവസ്തുക്കള്‍ ഒരുമിച്ച്‌ വെച്ച്‌ ഒറ്റ ഘട്ടത്തില്‍ ബ്ലാസ്റ്റിങ് നടത്തിയാല്‍ കഷണങ്ങളായി പൊളിഞ്ഞുവീഴും. പിന്നീട് അവശിഷ്ടങ്ങള്‍ എടുത്തുമാറ്റേണ്ട പണിയേ ഉള്ളൂ’.വന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ ‘ഇംപ്ലോസീവ്’ മാര്‍ഗമാണ് നാഗമ്ബടത്തും പരീക്ഷിച്ചത്. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തിരുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ സുപരിചിതമായ ഈ നിയന്ത്രിത സ്ഫോടനം കേരളത്തില്‍ ആദ്യമായി പരീക്ഷിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments