കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ക്ക് പരിക്കേറ്റു

kottayam

നിയന്ത്രണം വിട്ട സ്വകാര്യ ബസ് പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഒന്നരയോടെ കോട്ടയം ചിങ്ങവനത്ത് എംസി റോഡിലാണ് അപകടമുണ്ടായത്. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തിന് വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു.നാട്ടുകാരാണ് യാത്രക്കാരെ ബസ്റ്റിനകത്ത് നിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവര്‍ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ചികില്‍സ തേടി.

Bus Accident, Kottayam Bus accident in Kottayam 12 injured