Thursday, April 18, 2024
HomeKeralaഅമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ല: ജനറല്‍ സെക്രട്ടറി ഇടവേള ബാബു

അമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ല: ജനറല്‍ സെക്രട്ടറി ഇടവേള ബാബു

സിനിമ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ ശത്രുക്കളല്ലെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുമെന്നും ഇടവേള ബാബു പറഞ്ഞു. നടന്‍ ദിലീപ് ഇന്ന് അമ്മയ്ക്ക് അയച്ച കത്തിനെക്കുറിച്ചും സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചക്കെടുക്കുമെന്ന് ഇടവേള ബാബു പറഞ്ഞു. മോഹന്‍ലാല്‍ കേരളത്തില്‍ എത്തിയതിനു ശേഷം എക്‌സിക്യൂട്ടീവ് യോഗത്തിനുള്ള തീയതി തീരുമാനിക്കും. രാജി വെച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ലെന്നും സാധ്യമെങ്കിൽ അവരുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തുമെന്ന് ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments