ഹോര്‍ട്ടികോര്‍പ്പിന്റെ റമ്പൂട്ടാന്‍ സംഭരണം ഉദ്ഘാടനം 30ന്

ജില്ലയിലെ കര്‍ഷകരില്‍ നിന്നും  ഹോര്‍ട്ടികോര്‍പ്പ് റമ്പൂട്ടാന്‍ സംഭരിക്കുന്നതിന്റെ
ഉദ്ഘാടനം  30ന് രാവിലെ 11 ന് രാജു എബ്രഹാം എംഎല്‍എ നിര്‍വഹിക്കുമെന്ന് ഹോര്‍ട്ടികോര്‍പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവ് അറിയിച്ചു. ബി ഗ്രേഡ് ഇനത്തിന് കിലോയ്ക്ക് 30 രൂപ പ്രകാരവും എ ഗ്രേഡ്  ഇനത്തിന് കിലോയ്ക്ക് 60 രൂപ പ്രകാരവുമാണ് സംഭരണം.
റാന്നി തോട്ടമണ്‍ ബിഎല്‍എഫ്ഒ (പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം)  എല്ലാ ചൊവ്വാഴ്ചയും  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ്  സംഭരണം. കൃഷി വകുപ്പ്  ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്ന കര്‍ഷകരില്‍ നിന്നു മാത്രമേ സംഭരണം നടത്തുകയുള്ളെന്ന്  ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ അറിയിച്ചു.