ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം. ഉപഭോക്താക്കളുടെ ബ്രോഡ്ബാൻഡ് മോഡത്തിലാണ് വൈറസ് ആക്രമണമുണ്ടായതെന്ന് ബി.എസ്.എൻ.എൽ അറിയിച്ചു. പാസ്‍വേഡ് മാറ്റാതെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. പാസ്‍വേഡ് പുതുക്കി ഉപയോഗിക്കണമെന്ന് എല്ലാ ഉപഭോക്താക്കളോടും ബി.എസ്.എന്‍.എല്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മോഡം വാങ്ങുമ്പോള്‍ തന്നെ ഡിഫോള്‍ട്ട് ആയി നല്‍കുന്ന പാസ്‍വേഡ് മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇവര്‍ക്കാണ് പ്രശ്നം നേരിട്ടതെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്. രണ്ടായിരം മോഡങ്ങളിലാണ് വൈറസ് ആക്രമണം ഉണ്ടായിരിക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ പ്രധാന നെറ്റ്‍വര്‍ക്കുകളിലോ മറ്റ് സെര്‍വറുകളിലോ പ്രശ്നങ്ങളുണ്ടായിട്ടില്ല.
ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം
RELATED ARTICLES