ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സല്‍മാന്‍ ഖാന്‍ നായകനായ വാണ്ടഡ്, തുംകോ നാ ഫൂല്‍ പായെംഗെ തുടങ്ങിയ സിനിമകളില്‍ സഹനടന്‍ വേഷത്തിലെത്തി ശ്രദ്ധനേടിയ താരമാണ് ഇന്ദര്‍ കുമാര്‍. ഇപ്പോള്‍ പ്രേം എം ഗിര്‍ധാനി സംവിധാനം നിര്‍വഹിച്ച ഫടി പഠി ഹേ യാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ക്യൂംകി സാസ് ഭീ കഭി ബഹു ഥീ എന്ന ഹിന്ദി സൂപ്പര്‍ഹിറ്റ് സീരിയലിലും ഇന്ദര്‍സ വേഷമിട്ടിട്ടുണ്ട്. സമൃതി ഇറാനി അടക്കമുള്ളവര്‍ അഭിനയിച്ചിരുന്ന സീരിയലില്‍ മിഹിര്‍ വിറാനി എന്ന കഥാപാത്രമായിട്ടാണ് ഇന്ദര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.